Posts

Showing posts from 2020

ചുര കെ ദിൽ മേരാ

പൊതുവെ സംസാരം കുറഞ്ഞ ഉൾവലിഞ്ഞ പ്രകൃതം ആയിരുന്നു എനിക്ക് സ്കൂൾ കാലത്തു . എന്നാലും ഓട്ടവും ചാട്ടവും ഒക്കെ ഒത്തിരി ഉള്ള കളികളോട് വളരെ പ്രിയമായിരുന്നു താനും. ഒരിക്കൽ അഞ്ചാം ക്ലാസ്സിലോ ആറാം ക്ലാസ്സിലോ മറ്റോ ആയിരുന്നു എന്ന് തോന്നുന്നു. സ്കൂളിൽ സ്‌പോർട് മീറ്റ് നടക്കുകയാണ്. എന്നെ പോലെ preliminary റൌണ്ട് ഇല് തന്നെ സെലെക്ഷൻ കിട്ടാത്ത കുട്ടികൾ മറ്റു വിനോദങ്ങൾ തപ്പി ഗ്രൗണ്ട് ഇല് മുഴുവൻ നടക്കുന്നുണ്ട്.സ്കൂൾ ഒരു കുഞ്ഞു മലയുടെ മുകളിൽ ആയത് കാരണം ഗ്രൗണ്ട് ഇന് ചുറ്റും അകേക്ഷ്യ മരങ്ങൾ നിറഞ്ഞു താഴ്ന്ന പ്രദേശങ്ങൾ ആയിരുന്നു . അന്നൗൺസ്‌മെന്റ് ഇല്ലാത്ത സമയങ്ങളിൽ ഒക്കെ തന്നെ നല്ല ഉച്ചത്തിൽ ഹിന്ദി സിനിമ ഗാനങ്ങൾ സ്‌പീക്കറിലൂടെ കേൾക്കാമായിരുന്നു . ഗ്രൗണ്ട് ഇന് പിൻവശത്തുള്ള ഇറക്കത്തിലോട് തെന്നി തെന്നി ഇറങ്ങയിട്ടു തിരിച്ചു കയറി വരിക ആയിരുന്നു ഞാനും കൂട്ടുകാരും കണ്ടെത്തിയ വിനോദം . അതിലെ ഇറങ്ങി കളിക്കരുത് എന്ന് അന്നൗൻസ് ചെയ്യുന്നത് ഒന്നും ഞങ്ങൾ കേള്ക്കുന്നെ ഉണ്ടായിരുന്നില്ല. അങ്ങെനെ കുറച്ചു പേര് താഴേക്കു ഇറങ്ങയതും അവിടെ മണ്ണ് ഇടിഞ്ഞു . പകുതി വഴിക് ഇറങ്ങി നിന്ന എനിക്ക് താഴേക്കു പോകാൻ കഴിയുമായിരുന്നില്ല. നല്ലോണം ചരിഞ്ഞ...

സൗമ്യ തിയേറ്റർ

വീടിന്റെ അടുത്ത് നടക്കാവുന്ന ദൂരത്തായിരുന്നു സൗമ്യ തിയേറ്റർ . നഗരത്തിലെ മറ്റു തിയേറ്ററുകളെകാളും സൗകര്യം ഉണ്ടായിരുന്നു സൗമ്യക്ക്. പക്ഷെ ട്രിവാൻഡറും സിറ്റി ഇലെ പ്രശസ്ത സിനിമാകൊട്ടകകൾ ലാഭം കൊയ്തു കഴിയുമ്പോ മാത്രം സിനിമ കൈമാറുന്നതു കാരണം രണ്ടാം കിട തീയേറ്ററുകളിൽ ഒന്നായി മാറിയിരുന്നു. ഒട്ടുമിക്ക ചെറുപ്പക്കാരും അതിനോടകം തന്നെ നഗരത്തിൽ പോയി സിനിമ കണ്ടിട്ടുമുണ്ടാകും. പക്ഷെ സൗമ്യ തീയറ്ററിനു പ്രത്യേകതകൾ ഒത്തിരി ഉണ്ടായിരുന്നു. നാട്ടുകാർ എല്ലാവരും തമ്മിൽ അറിയുന്ന ഒരു കൊച്ചു ഗ്രാമമായതിൽ ആയതിനാൽ അവിടേക്കുള്ള സിനിമയ്ക്കു പോക്ക് പലപ്പോഴും നാട്ടുകാർ ഒന്നിച്ചായിരുന്നു . നേരെത്തെ പോയിരുന്നു സൊറ പറയാൻ കു‌ടെ ഉള്ള ഒരു ഇടം ആയിരുന്നു സൗമ്യ .പല നാട്ടിൻപുറത്തെ പ്രേമങ്ങൾ മൊട്ടിട്ടിരുന്നത് ഇവിടെയാണ് . ഇവിടെയാണ് പലതും പൊളിഞ്ഞതും. ഇടവേളയ്ക്കു വയർ നിറയ്ക്കാൻ വല്യ പലഹാര പൊതികൾ കരുതാനും നാട്ടുകാർ മറന്നിരുന്നില്ല. അത് പരിചിതരുമായി പങ്കു വയ്ക്കാനും. എല്ലാ ശനിയാഴ്ച വൈകുന്നേരങ്ങളും ആ സിനിമാ കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പുകളായി. അവിടെ വച്ചു കഴിക്കാൻ കരുതേണ്ട പലഹാരങ്ങളുടെ തിരഞ്ഞെടുപ്പായി. അമ്മയുടെ വല്യ ബാഗിൽ എന്നും ഞങ്ങൾ കുട്...

ജാനകി

നാഗരികത തെല്ലും കടന്നുവന്നിട്ടില്ലാത്ത ഒരു കൊച്ചു ഗ്രാമം ആയിരുന്നു ജാനകിയുടെ നാട് . നഗരത്തിൽ നിന്നും വളരെ അടുത്തായിരുന്നെങ്കിലും പട്ടണത്തിന്റെ പുറംമോടികൾ ഒന്നും തന്നെ അവളുടെ ഗ്രാമത്തിനു ഒട്ടും പരിചിതം ആയിരുന്നില്ല . ദൂരെ ഉള്ള പരിഷ്‌കൃതമായ ഒരു പള്ളിക്കൂടത്തിലായിരുന്നു അവൾ പഠിച്ചിരുന്നത് . തങ്ങളുടെ മക്കൾക്കു ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്നതായിരുന്നു അവളുടെ വീട്ടുകാരുടെ ഏറ്റവും വല്യ ആഗ്രഹം . രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാട് പെട്ടിരുന്ന രണ്ടു സർക്കാർ ഉദ്യോഗസ്ഥരായ അവർ ആ മുന്തിയ സ്കൂളിലെ ഫീസ് അടക്കാൻ നന്നേ പാട് പെട്ടിരുന്നു . മഞ്ഞുനീര്തുള്ളികൾ മുത്തി ഉണർത്തുന്ന പനിനീർപൂക്കൾ നിറഞ്ഞ മുറ്റം ആയിരുന്നു ജാനകിയുടേത് . എന്നും രാവിലെ ദീർഘ നേരം പല്ലുതേയ്ക്കാൻ എന്ന വ്യാജേന അവൾ മുറ്റത്തു ഉലാത്തുമായിരുന്നു. അടുത്ത പറമ്പിലെ പാലമരം എന്നും അവൾക് ഒരു ആശ്ചര്യമായിരുന്നു . സന്ധ്യാനേരത്തിനു ശേഷം കന്യകമാർ ഒറ്റയ്ക്കു പുറത്തിറങ്യാൽ പാലയിൽ കുടിയിരിക്കുന്ന ഗന്ധർവ്വൻ കൂടും എന്ന് മുത്തശ്ശി അവളോട് പറയാറുണ്ട് . എന്നാൽ പിന്നെ ആ ഗന്ധർവനെ ഒന്ന് കണ്ടു കളയാം എന്നായി ജാനകിയുടെ ചിന്ത. വീണു കിട്ടുന്ന അവസരങ്ങളി...

മഴ

ജാനകിക്ക് എന്നും മഴ ഒരു ഹരമായിരുന്നു അത്ഭുതമായിരുന്നു ഏതോ അദൃശ്യശക്തിയുടെ സംഭാഷണങ്ങൾ പോലെ അതിന്റെ മാധുര്യം അവൾക്ക് എന്തെന്നില്ലാത്ത ഒരു സംരക്ഷണം നൽകി നേരിൽ കണ്ടിട്ടില്ലാത്ത ഒരു അടുത്ത സുഹൃത്തിന്റെ ആശ്ലേഷം പോലെ അവൾ ആ അനുഭൂതിയെ ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിച്ചു തീർത്തും പ്രതീക്ഷകൾ അറ്റുപോയിരുന്ന നേരങ്ങളിലും ആ കൂട്ടുകാരി അവൾക്ക്  താങ്ങും തണലും ആയി മഴയെന്ന ആ ദിവ്യകരസ്പർശം ജാനകിക്കു തന്റെ മനസ്സിന്റെ ഒഴിവാക്കാനാകാത്ത ഒരു ഭാഗമായി