ജാനകി
നാഗരികത തെല്ലും കടന്നുവന്നിട്ടില്ലാത്ത ഒരു കൊച്ചു ഗ്രാമം ആയിരുന്നു ജാനകിയുടെ നാട് . നഗരത്തിൽ നിന്നും വളരെ അടുത്തായിരുന്നെങ്കിലും പട്ടണത്തിന്റെ പുറംമോടികൾ ഒന്നും തന്നെ അവളുടെ ഗ്രാമത്തിനു ഒട്ടും പരിചിതം ആയിരുന്നില്ല . ദൂരെ ഉള്ള പരിഷ്‌കൃതമായ ഒരു പള്ളിക്കൂടത്തിലായിരുന്നു അവൾ പഠിച്ചിരുന്നത് . തങ്ങളുടെ മക്കൾക്കു ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്നതായിരുന്നു അവളുടെ വീട്ടുകാരുടെ ഏറ്റവും വല്യ ആഗ്രഹം . രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാട് പെട്ടിരുന്ന രണ്ടു സർക്കാർ ഉദ്യോഗസ്ഥരായ അവർ ആ മുന്തിയ സ്കൂളിലെ ഫീസ് അടക്കാൻ നന്നേ പാട് പെട്ടിരുന്നു .
മഞ്ഞുനീര്തുള്ളികൾ മുത്തി ഉണർത്തുന്ന പനിനീർപൂക്കൾ നിറഞ്ഞ മുറ്റം ആയിരുന്നു ജാനകിയുടേത് . എന്നും രാവിലെ ദീർഘ നേരം പല്ലുതേയ്ക്കാൻ എന്ന വ്യാജേന അവൾ മുറ്റത്തു ഉലാത്തുമായിരുന്നു. അടുത്ത പറമ്പിലെ പാലമരം എന്നും അവൾക് ഒരു ആശ്ചര്യമായിരുന്നു . സന്ധ്യാനേരത്തിനു ശേഷം കന്യകമാർ ഒറ്റയ്ക്കു പുറത്തിറങ്യാൽ പാലയിൽ കുടിയിരിക്കുന്ന ഗന്ധർവ്വൻ കൂടും എന്ന് മുത്തശ്ശി അവളോട് പറയാറുണ്ട് . എന്നാൽ പിന്നെ ആ ഗന്ധർവനെ ഒന്ന് കണ്ടു കളയാം എന്നായി ജാനകിയുടെ ചിന്ത. വീണു കിട്ടുന്ന അവസരങ്ങളിൽ എല്ലാം തന്നെ അവൾ ആ പാലായുടെ സമീപം പോയി ഗന്ധർവനെ വശീകരിക്കാൻ നോക്കി. പുള്ളിക്കു രസിക്കാഞ്ഞിട്ടാകണം , അവളുടെ മേൽ കൂടാൻ അത്ര താല്പര്യം ഒന്നും കാണിച്ചില്ല. നേരിട്ട് കാണാനായില്ലെങ്കിലും അവളുടെ സ്വപ്നങ്ങളിൽ എന്നും ആ ഗന്ധർവ്വൻ വന്നു . സ്വപ്നം കാണുന്നത് അവൾക്കു വല്യ ഇഷ്ടമായിരുന്നു . പ്രേത്യേകിച്ചും ദിവാസ്വപ്നങ്ങൾ . സിനിമ തിരക്കഥകൾ വെല്ലുന്ന സ്ക്രീൻപ്ലേയ് ആയിരുന്നു അവളുടെ ദിവാസ്വപ്നങ്ങൾക്ക് . തിരിച്ചും മറിച്ചും ഓരോ രംഗങ്ങളെ മാറ്റി സങ്കൽകെപിച്ചു അവൾ സ്കൂളിലേക്കും ട്യൂഷൻ ക്ലാസ്സിലേക്കും മറ്റുമുള്ള അവളുടെ നീണ്ട നടപ്പുകൾ ആനന്ദകരമാക്കി . സ്കൂൾ ബസ് സ്റ്റോപ്പിലേക് നടക്കാൻ തെല്ല് ദൂരമുണ്ടായിരുന്നു. വഴിയിലുള്ള അമ്പലം സന്ദർശിക്കുന്നതും അവളുടെ പതിവുകളിൽ ഒന്നായിരുന്നു. മുത്തശ്ശി അവൾക്കു പകർന്നു നൽകിയ ശീലങ്ങളിൽ ഒന്നായിരുന്നു അത്. ജാനകി ഈശ്വരനിൽ വിശ്വസിച്ചിരുന്നോ എന്നവൾക്കു അറിയില്ല. പക്ഷെ അവൾ കർമത്തിൽ അടിയുറച്ചു വിശ്വസിച്ചു. നല്ല കർമത്തിന് ഉറവിടമായവരെ എല്ലാം ദുർഘടഘട്ടത്തിൽ നിന്നും രക്ഷിക്കാനായി വരുന്ന സൂപ്പർഹീറോസ് ആയി അവൾ ദൈവത്തെ സങ്കല്പിച്ചു. അമ്പലവും കുളവും പരിസരവും എല്ലാം പക്ഷെ അവൾക്കു വല്യ പ്രിയമായിരുന്നു. ആ അന്തരീക്ഷം അവൾക് വളരെ അധികം ശാന്തതയും സന്തോഷവും നൽകിയിരുന്നു .

Comments
Post a Comment