ചുര കെ ദിൽ മേരാ
പൊതുവെ സംസാരം കുറഞ്ഞ ഉൾവലിഞ്ഞ പ്രകൃതം ആയിരുന്നു എനിക്ക് സ്കൂൾ കാലത്തു . എന്നാലും ഓട്ടവും ചാട്ടവും ഒക്കെ ഒത്തിരി ഉള്ള കളികളോട് വളരെ പ്രിയമായിരുന്നു താനും. ഒരിക്കൽ അഞ്ചാം ക്ലാസ്സിലോ ആറാം ക്ലാസ്സിലോ മറ്റോ ആയിരുന്നു എന്ന് തോന്നുന്നു. സ്കൂളിൽ സ്‌പോർട് മീറ്റ് നടക്കുകയാണ്. എന്നെ പോലെ preliminary റൌണ്ട് ഇല് തന്നെ സെലെക്ഷൻ കിട്ടാത്ത കുട്ടികൾ മറ്റു വിനോദങ്ങൾ തപ്പി ഗ്രൗണ്ട് ഇല് മുഴുവൻ നടക്കുന്നുണ്ട്.സ്കൂൾ ഒരു കുഞ്ഞു മലയുടെ മുകളിൽ ആയത് കാരണം ഗ്രൗണ്ട് ഇന് ചുറ്റും അകേക്ഷ്യ മരങ്ങൾ നിറഞ്ഞു താഴ്ന്ന പ്രദേശങ്ങൾ ആയിരുന്നു . അന്നൗൺസ്‌മെന്റ് ഇല്ലാത്ത സമയങ്ങളിൽ ഒക്കെ തന്നെ നല്ല ഉച്ചത്തിൽ ഹിന്ദി സിനിമ ഗാനങ്ങൾ സ്‌പീക്കറിലൂടെ കേൾക്കാമായിരുന്നു . ഗ്രൗണ്ട് ഇന് പിൻവശത്തുള്ള ഇറക്കത്തിലോട് തെന്നി തെന്നി ഇറങ്ങയിട്ടു തിരിച്ചു കയറി വരിക ആയിരുന്നു ഞാനും കൂട്ടുകാരും കണ്ടെത്തിയ വിനോദം . അതിലെ ഇറങ്ങി കളിക്കരുത് എന്ന് അന്നൗൻസ് ചെയ്യുന്നത് ഒന്നും ഞങ്ങൾ കേള്ക്കുന്നെ ഉണ്ടായിരുന്നില്ല. അങ്ങെനെ കുറച്ചു പേര് താഴേക്കു ഇറങ്ങയതും അവിടെ മണ്ണ് ഇടിഞ്ഞു . പകുതി വഴിക് ഇറങ്ങി നിന്ന എനിക്ക് താഴേക്കു പോകാൻ കഴിയുമായിരുന്നില്ല. നല്ലോണം ചരിഞ്ഞ സ്ഥലം ആയതു കൊണ്ട് തനിയെ തിരിച്ചും കേറാൻ കഴിഞ്ഞില്ല . കുടെ ഉണ്ടായിരുന്നവരെ ഒന്നും ആ ഭാഗത്തേക്ക് കാണുന്നില്ലായിരുന്നു. ഞാൻ നന്നായി പേടിച്ചു വിറച്ചു. കുറച്ചു കഴിഞ്ഞപ്പോ തൊട്ടു പുറകിൽ മേലിൽ നിന്നും ഒരു ശബ്ദം . "ഏയ് , എന്റെ കയ്യിലോട്ട് പിടിച്ചോ , പേടിക്കണ്ട ഞാൻ തന്നെ താഴോട്ട് വീഴാൻ വിടില്ല " എന്ന്. തിരിഞ്ഞു നോക്കിയാപ്പോ ഞങ്ങളുടെ സ്കൂളിന്റെ തന്നെ മറ്റൊരു സിലബസ് സ്കൂളിൽ ഉള്ള ഏതോ ഒരു ചേട്ടൻ ആണ്. പിടിച്ചു നിന്നിരുന്ന അകേക്ഷ്യ മരത്തിൽ നിന്നും വേച്ചു വേച്ചു ഒരു കയ്യ് വിടുവിച്ചു ഞാൻ ആ ചേട്ടന്റെ കൈയ്യിലോട്ട് പിടിച്ചു . എങ്ങേനെയോ വലിഞ്ഞും നിരങ്ങിയും ഒക്കെ പുള്ളി എന്നെ മേളിൽ എത്തിച്ചു . ഇനി ഇവിടെ തെന്നി കളിയ്ക്കാൻ നിൽക്കണ്ട എന്നൊരു ഉപദേശവും തന്നു . പക്ഷെ സത്യം പറയട്ടെ കയ്യിൽ പിടിച്ചു കഴിഞ്ഞു പിന്നെ എനിക്ക് ഒന്നും ഓര്മ ഇല്ല. ലൌദ് സ്പീക്കർ ഇൽ അപ്പൊ പ്ലേയ് ചെയ്യ്തിരുന്ന "ചുര കെ ദിൽ മേരാ ,ഗൊറിയ ചെലി " എന്ന പാട്ടു മാത്രം ഇപ്പോഴും മനസ്സിൽ നിന്നും മായാതെ നില്കുന്നു. ആ ആളെ പിന്നെ ഞാൻ എങ്ങും കണ്ടിട്ടില്ല . "ഞാനേ കണ്ടുള്ളൂ ... ഞാൻ മാത്രേ കണ്ടിട്ടുള്ളു :-p "
nice writeup :) a short and sweet love story *)
ReplyDelete