സൗമ്യ തിയേറ്റർ
വീടിന്റെ അടുത്ത് നടക്കാവുന്ന ദൂരത്തായിരുന്നു സൗമ്യ തിയേറ്റർ . നഗരത്തിലെ മറ്റു തിയേറ്ററുകളെകാളും സൗകര്യം ഉണ്ടായിരുന്നു സൗമ്യക്ക്. പക്ഷെ ട്രിവാൻഡറും സിറ്റി ഇലെ പ്രശസ്ത സിനിമാകൊട്ടകകൾ ലാഭം കൊയ്തു കഴിയുമ്പോ മാത്രം സിനിമ കൈമാറുന്നതു കാരണം രണ്ടാം കിട തീയേറ്ററുകളിൽ ഒന്നായി മാറിയിരുന്നു. ഒട്ടുമിക്ക ചെറുപ്പക്കാരും അതിനോടകം തന്നെ നഗരത്തിൽ പോയി സിനിമ കണ്ടിട്ടുമുണ്ടാകും. പക്ഷെ സൗമ്യ തീയറ്ററിനു പ്രത്യേകതകൾ ഒത്തിരി ഉണ്ടായിരുന്നു. നാട്ടുകാർ എല്ലാവരും തമ്മിൽ അറിയുന്ന ഒരു കൊച്ചു ഗ്രാമമായതിൽ ആയതിനാൽ അവിടേക്കുള്ള സിനിമയ്ക്കു പോക്ക് പലപ്പോഴും നാട്ടുകാർ ഒന്നിച്ചായിരുന്നു . നേരെത്തെ പോയിരുന്നു സൊറ പറയാൻ കുടെ ഉള്ള ഒരു ഇടം ആയിരുന്നു സൗമ്യ .പല നാട്ടിൻപുറത്തെ പ്രേമങ്ങൾ മൊട്ടിട്ടിരുന്നത് ഇവിടെയാണ് . ഇവിടെയാണ് പലതും പൊളിഞ്ഞതും. ഇടവേളയ്ക്കു വയർ നിറയ്ക്കാൻ വല്യ പലഹാര പൊതികൾ കരുതാനും നാട്ടുകാർ മറന്നിരുന്നില്ല. അത് പരിചിതരുമായി പങ്കു വയ്ക്കാനും. എല്ലാ ശനിയാഴ്ച വൈകുന്നേരങ്ങളും ആ സിനിമാ കാഴ്ചയ്ക്കുള്ള തയ്യാറെടുപ്പുകളായി. അവിടെ വച്ചു കഴിക്കാൻ കരുതേണ്ട പലഹാരങ്ങളുടെ തിരഞ്ഞെടുപ്പായി. അമ്മയുടെ വല്യ ബാഗിൽ എന്നും ഞങ്ങൾ കുട്ടികൾക്കു ഏറെ പ്രിയമായ എന്തെങ്കിലും ഉണ്ടാകുമായിരുന്നു. അച്ചപ്പവും ഇലയടയും മറ്റും ഒക്കെയായി. സഹകാണികളും ആ പലഹാരങ്ങളുടെ കറുമുറു ശബ്ദത്തെ അവഗണിച്ചു സിനിമയിൽ ശ്രദ്ധിച്ചു. വളരെ അടുത്തായതിനാൽ നടന്നായിരുന്നു കോട്ടക്കയിലേക്കുള്ള സഞ്ചാരം. വഴിയിൽ പരിചയക്കാരോട് മിണ്ടാനുള്ള സമയം കുടി ആ യാത്രയിൽ ഉൾപ്പെടുത്തിയിരുന്നു. പതിയെ പതിയെ എല്ലാവര്ക്കും സ്വന്തം വാഹനങ്ങൾ ആയി . പത്തു മിനിറ്റ് കൊണ്ട് സ്വന്തം വാഹനങ്ങളിൽ നഗരത്തിലെ സിനിമ കൊട്ടകയിലേക്കു എത്താമെന്ന അവസ്ഥ ആയി . ശനിയാഴ്ച ഇലെ സിനിമക്കാഴ്ച നഗരപ്രദിക്ഷണവും ഹോട്ടൽ ഭക്ഷണവും ഉൾപ്പെടുന്ന ഒരു വിനോദയാത്ര ആയി മാറി . കാഴ്ചക്കാരുടെ കുറവ് കാരണം സൗമ്യ തീറ്റർ പതിയെ നഷ്ടത്തിൽ ആയി . കൊച്ചു ഗ്രാമങ്ങളിൽ ഉള്ള മറ്റു പല തിയേറ്ററുകളും പോലെ ന്യൂ ജൺ തീയേറ്ററുകൾക്കു വഴിമാറികൊടുത്തു കൊണ്ട് സൗമ്യ തീയറ്ററും പതിയെ ഓർമയായി മാറി
Comments
Post a Comment